
ബോവിക്കാനം / കാസർകോട്: അന്തിയുറങ്ങാൻ സ്നേഹവീട് നിർമ്മിച്ചു നൽകി എൻഎസ്.എസി വിദ്യാർത്ഥികൾ മാതൃകയായി. ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മല്ലം കൊടവഞ്ചി കോളനിയിലെ മനുവിനാണ് വീട് നിർമ്മിച്ചു നൽകിയത്. തക്കോൽ കൈമാറ്റം സംസ്ഥാന എൻ.എസ് എസ് ഓഫീസർ ഡോ. ആർ.എൻ അൻസർ നിർവ്വഹിച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച മനുവിനെ വളർത്തിയത് അമ്മൂമ്മ അബുവും മനുവും താക്കോൽ ഏറ്റുവാങ്ങി. എൻ.എസ്.എസ് യൂണിറ്റിൻ്റെ വിവിധ പ്രവത്തനങ്ങളിലൂടെയും, സുമനസുകളുടെ സഹായവും വളണ്ടിയർമാരുടെ അദ്ധ്വാനവും അധ്യാപകരുടെയും പി.ടി.എയുടെയും സംഘാടക സമിതിയുടെയും പിന്തുണയിലാണ് വീട് യാഥാർഥ്യം ആക്കിയത്.

ഗാന്ധിയൻ മൂല്യങ്ങളിലും ആശയങ്ങളിലും അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന
എൻ.എസ്.എസ് യൂണിറ്റ് രചിച്ച ‘ബാപ്പുജിയെ അറിയാൻ’ എന്ന പുസ്‌തക വിൽപനയിലൂടെ രണ്ട് ലക്ഷം രൂപ സമാഹരിച്ചത് ശ്രദ്ധേയമായ പ്രവർത്തനമാണ്. പ്രോഗ്രം ഓഫീസർ സജീവൻ മടപ്പറമ്പത്ത് വീട് നിർമ്മാണത്തിൻ്റ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പി.ടി.എ പ്രസിഡണ്ട് ബി.എം പ്രദീപ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി, സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി.കെ നാരായണൻ, പഞ്ചാത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ്, ഖാലിദ് ബെള്ളിപ്പാടി, ബി.സി കുമാരൻ, മൻസൂർ മല്ലത്ത്, അശോകൻ മാസ്റ്റർ, മനോജ് കുമാർ കണിച്ചുകുളങ്ങരെ ,സുരേഷ് ബാബു, കെ.എ.എം അബ്ദുൾ സലാം, ഷെരീഫ് കൊടവഞ്ചി, പ്രകാശ് റാവു, ശ്യാമള കെ.ടി, കെ.കൃഷ്‌ണൻ, ദമോദരൻ മാസ്റ്റർ മിനീഷ് ബാബു.കെ, ആശംസകൾ നേർന്നു.
പ്രിൻസിപ്പാൾ എ.കെ സ്‌മിത്രൻ സ്വഗതവും വളണ്ടിയർ ലീഡർ കെ.മാനസ നന്ദിയും പറഞ്ഞു.
