ലോക പരിസ്ഥിതി ദിനം: എസ്.കെ.എസ്.എസ്.എഫ് കാസർകോട് മേഖല പരിസ്ഥിതി ദിന പരിപാടിക്ക് തുടക്കം; 24 കേന്ദ്രങ്ങളിൽ അഗ്രോ പാർക്കുകൾ

  • Post category:local news
  • Reading time:1 min read
You are currently viewing ലോക പരിസ്ഥിതി ദിനം: എസ്.കെ.എസ്.എസ്.എഫ് കാസർകോട് മേഖല പരിസ്ഥിതി ദിന പരിപാടിക്ക് തുടക്കം;  24 കേന്ദ്രങ്ങളിൽ അഗ്രോ പാർക്കുകൾ

കാസർകോട്: ലോക പരിസ്ഥിതി ദിന പരിപാടി അതി വിപുലമായ രീതിയിയിൽ ക്യാമ്പയിനായി ആചരിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് കാസർകോട് മേഖല കമ്മിറ്റി പരിപാടിയുടെ ഭാഗമായി 24 കേന്ദ്രങ്ങളിൽ അഗ്രോ പാർക്കുകൾ തുടങ്ങും. ഓരോ പ്രവർത്തകരും വീട്ടിൽ ഒരു വൃക്ഷതൈ നട്ടുപിടിപ്പിക്കും.

പൊതുസ്ഥലങ്ങൾ വൃത്തിയാക്കൽ, കർഷകരെ ആദരിക്കൽ തുടങ്ങിയ പരിപാടിയാണ് നടക്കുക. പരിപാടിയുടെ മേഖലാ തല ഉദ്ഘാടനം സമസ്ത കാസർകോട് ജില്ല പ്രസിഡൻ്റ് ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജംഷീർ കടവത്ത് അധ്യക്ഷനായി.

ജില്ല ഓർഗനൈസിംങ്ങ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, സുഹൈൽ ഫൈസി കമ്പാർ, സാലിം ബെദിര, അർഷാദ് മൊഗ്രാൽ പുത്തൂർ, സിനാൻ മൊഗ്രാൽ പുത്തൂർ, അജാസ് കുന്നിൽ മുസ്തഫ കമ്പാർ, അമീൻ ഖാസിയാറ കം, ഹുസൈൻ ഖാസിയാറകം തുടങ്ങിയവർ സംബന്ധിച്ചു.

0Shares