റിതുലിനും സിദ്ധാര്‍ത്ഥിനും പ്രതിഭ അമ്മയായി; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി, നിരവധിപേർ ആശംസകൾ നേർന്നു

You are currently viewing റിതുലിനും സിദ്ധാര്‍ത്ഥിനും പ്രതിഭ അമ്മയായി; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി, നിരവധിപേർ ആശംസകൾ നേർന്നു

പേരാമ്പ്ര / കോഴിക്കോട്: നിപ ബാധിച്ച്‌ മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുനര്‍ വിവാഹിതനായി. വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സജീഷിൻ്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമായിരുന്നു. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശിയായ പ്രതിഭ അധ്യാപികയാണ്.

നിപ ബാധിച്ച്‌ ലിനി മരിച്ചതോടെയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ സജീഷ് കേരളത്തില്‍ മടങ്ങിയെത്തിയത്. സര്‍ക്കാര്‍ ജോലി ലഭിച്ച സജീഷ് നിലവില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. പുനര്‍ വിവാഹിതനാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് സജീഷ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളുണ്ട്. ലിനിയുടെയും സജീഷിൻ്റെയും മക്കളായ റിതുലും സിദ്ധാര്‍ത്ഥും പ്രതിഭയുടെ മകള്‍ ദേവപ്രിയയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

0Shares