സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്‌; റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി കൂടെ ഇവരുണ്ടാകും

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്‌; റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി കൂടെ ഇവരുണ്ടാകും

നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്. താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിവരം സജീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും ദേവപ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഇവരുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 29ന് ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.

രോഗികളെ പരിചരിക്കുന്നതിനിടെ നിപ ബാധിച്ച്‌, 2018 മേയ് 21 നാണ് സിസ്റ്റര്‍ ലിനി മരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം:

പ്രിയ സുഹൃത്തുക്കളെ,

ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ്‌ 29ന്‌ വടകര ലോകനാര്‍ കാവ്‌ ക്ഷേത്രത്തില്‍ വെച്ച്‌ ഞങ്ങള്‍ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.

സ്നേഹത്തോടെ
സജീഷ്‌, റിതുല്‍, സിദ്ധാര്‍ത്ഥ്‌, പ്രതിഭ, ദേവപ്രിയ

0Shares