കാസർകോട് ജില്ലയിലെ പുഴകളില്‍ നിന്ന് നീക്കം ചെയ്ത ചെളിയും എക്കലും ലേലം ചെയ്യും; നടപടികൾ ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിലെ പുഴകളില്‍ നിന്ന് നീക്കം ചെയ്ത ചെളിയും എക്കലും ലേലം ചെയ്യും; നടപടികൾ ആരംഭിച്ചു

കാസർകോട്: ജലവിഭവ വകുപ്പിൻ്റെ മേൽനോട്ടത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്‍സൂണ്‍ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലയിലെ നദികളില്‍ അടിഞ്ഞുകൂടിയിരുന്ന ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നു.

ചെങ്കള, പൈവളികെ, മീഞ്ച, മംഗല്‍പ്പാടി, മധൂര്‍, പുല്ലൂര്‍-പെരിയ, അജാനൂര്‍, മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, വെസ്റ്റ് എളേരി, ബളാല്‍ എന്നീ പഞ്ചായത്തുകളിലും കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം-വയക്കര, ചെറുപുഴ എന്നീ പഞ്ചായത്തുകളിലും ആകെ മുപ്പത് ഇടങ്ങളിലായി ശേഖരിച്ചവ ഇ-ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ കാസര്‍കോട് ഇറിഗേഷന്‍ ഡിവിഷന്‍ ആരംഭിച്ചു.

ഫെബ്രുവരി 21 മുതല്‍ 28 വരെ ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടാകും. വെബ്‌സൈറ്റ് www.e-tenderkerala.gov.in. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട കാര്യാലയത്തില്‍ നിന്നും ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0Shares