Categories
സമഗ്ര നെൽകൃഷി വികസനം: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ 5.02 കോടിയുടെ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം നടത്തി മന്ത്രി ഇ. ചന്ദ്രശേഖരൻ
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
Trending News





കാഞ്ഞങ്ങാട്: സമഗ്ര നെൽകൃഷി വികസനത്തിനായി കൃഷി വകുപ്പ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന 5.02 കോടിയുടെ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. നബാർഡ് റൂറൽ ഇൻഫ്രാസ്ട്രക്ടചർ ഡവലപ്‌മെൻറ് ഫണ്ട് (ആർ.ഐ.ഡി.എഫ്) ഉപയോഗിച്ച് മടിക്കൈ, കിനാനൂർ-കരിന്തളം, കോടോം-ബേളൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പിലാക്കുന്നത്.
Also Read

പാടശേഖര സമിതികളുടെ ആവശ്യപ്രകാരം നടപ്പിലാക്കുന്ന ഈ പ്രവൃത്തികൾ എല്ലാം തന്നെ ടെൻഡർ ചെയ്ത് കരാർ ഏറ്റെടുത്ത് പദ്ധതി തുടങ്ങുന്ന ഘട്ടത്തിലാണ്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. മടിക്കൈ ഗ്രാമപഞ്ചായത്തംഗം എൻ. ബാലകൃഷ്ണൻ, കൃഷി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ കെ.പി. പ്രീതി, മടിക്കൈ കൃഷിഭവൻ കൃഷി ഓഫീസർ എസ്. അഞ്ജു, സി. പ്രഭാകരൻ (സി.പി.ഐ.എം) എന്നിവർ സംസാരിച്ചു.
കൃഷി എക്‌സിക്യുട്ടീവ് എൻജിനീയർ സി.കെ. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി എസ്. നായർ സ്വാഗതവും കുണ്ടേൻ വയൽ പാടശേഖര സമിതി സെക്രട്ടറി കെ.വി. വാസു നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.