
ദുബൈ: 1992 ൽ രൂപീകൃതമായ ദുബൈ- പൈക്ക ജമാഅത്തിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തിവരുന്നു. ഇതിൻ്റെ ഭാഗമായി ദുബൈ- ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് 40 മെമ്പർമാർ രക്തദാനം ചെയ്തു. രക്തദാന പ്രവർത്തനങ്ങൾക്ക് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

വിദേശ രാജ്യങ്ങളിൽ ചെന്ന് ജോലി ചെയ്തു വരുന്നവർ ജീവിതത്തിൻ്റെ പ്രയാസങ്ങൾക്കിടയിലും ഇത്തരം സാമൂഹികവും ജീവകാരുണ്യവുമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ദുബൈ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു . പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
