കര്‍ണാടകയിലെ പള്ളികളില്‍ ഇനി രാത്രി ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല; ഉയര്‍ന്ന തോതിലുള്ള ശബ്ദം ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് വാദം; ബി.ജെ.പി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയന്ത്രണം.?

You are currently viewing കര്‍ണാടകയിലെ പള്ളികളില്‍ ഇനി രാത്രി ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല; ഉയര്‍ന്ന തോതിലുള്ള ശബ്ദം  ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് വാദം; ബി.ജെ.പി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയന്ത്രണം.?

ബംഗളൂരു: കര്‍ണാടകയില്‍ മസ്ജിദുകളിലും ദര്‍ഗകളിലും രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉയര്‍ന്ന തോതിലുള്ള ഉച്ചഭാഷിണികളിലൂടെയുള്ള ശബ്ദം മസ്ജിദുകള്‍ക്ക് ചുറ്റുമുള്ള പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടികാട്ടിയാണ് നിരോധനം. കര്‍ണാടക വഖഫ് ബോര്‍ഡാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അതേസമയം, ബാങ്കുവിളിക്കും പ്രധാന അറിയിപ്പുകള്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു.

രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ നടക്കുന്ന പ്രാര്‍ഥന ചടങ്ങുകള്‍ക്കും മതപരിപാടികള്‍ക്കും മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും അകത്ത് സ്ഥാപിച്ച സ്പീക്കറുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും പുറത്തേക്ക് ശബ്ദം കേള്‍ക്കുന്ന ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

മറ്റു ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ലെന്നിരിക്കെ ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള ബി.ജെ.പി സര്‍ക്കാരിെന്‍റ നീക്കമാണിതെന്ന ആരോപണമാണ് ഉയരുന്നത്. റമദാന്‍ മാസം അടുത്തിരിക്കെ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഉത്തരവില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് അംഗവും എം.എല്‍.എയുമായ തന്‍വീര്‍ സേഠ് ബോര്‍ഡ് സി.ഇ.ഒക്ക് കത്തയച്ചിട്ടുണ്ട്. ഇതോടൊപ്പം ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിക്കുള്ളിലെ പ്രദേശങ്ങള്‍ ‘നിശബ്ദ മേഖല’യായി പ്രഖ്യാപിച്ചു. ഈ മേഖലയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും ഉത്തരവില്‍ പറയുന്നു.

0Shares