ഇന്ത്യൻ നിര്‍മ്മിത കഫ് സിറപ്പിലും വിഷാംശം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു

  • Post category:health / national / news
  • Reading time:1 min read
You are currently viewing ഇന്ത്യൻ നിര്‍മ്മിത കഫ് സിറപ്പിലും വിഷാംശം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു

ഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്‌ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ഉള്ളതായി പുതിയ കണ്ടെത്തല്‍. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിലേക്ക് നയിച്ചത് ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകലാണെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് പുതിയ കണ്ടെത്തല്‍. ചുമയ്‌ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകള്‍ക്ക് എതിരെയാണ് കണ്ടെത്തല്‍. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നി രാസവസ്തുക്കളുടെ സാന്നിധ്യമാണ് മരുന്നുകളില്‍ കണ്ടെത്തിയിരിക്കുന്നത്.

Courtesy: News Trail

ഗാബിയ, ഉസ്ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലായി കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ചുമ മരുന്നില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങളാണ് ഇവയെല്ലാം. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ പദാര്‍ത്ഥങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാസം നോറിസ് ഫാക്ടറി സന്ദര്‍ശനം നടത്തിയ ശേഷം മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനും മരുന്നുകള്‍ തിരിച്ച്‌ വിളിക്കാനും നിര്‍ദ്ദേശിച്ചതായി ഗുജറാത്ത് ഫുഡ് ആന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്‌മിനിസ്ട്രേഷന്‍ കമ്മീഷണര്‍ എച്ച്‌.ജി കോശിയ അറിയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനിക്ക് വീഴ്‌ച സംഭവിച്ചതായും കോശിയ പറഞ്ഞു.

ആവശ്യത്തിന് വെള്ളം, എയര്‍ ഹാന്‍ഡിലിംഗ് യൂണിറ്റ് എന്നിവ ഫാക്ടറിയില്‍ ഇല്ലെന്നും കോശിയ പറഞ്ഞു. നേരത്തെ ഇറാഖില്‍ വിറ്റ ഒരു ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നിലും ഈ വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. നേരത്തെ നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന ‘ഡോക്-1 മാക്സ്’ (DOK-1 Max), അബ്റോണോള്‍ (AMBRONOL)എന്നീ രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

0Shares