
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിനം കോൺഗ്രസിന് കല്ലുകടിയായി ശശി തരൂരിൻ്റെ പ്രസ്താവന. തെരഞ്ഞെടുപ്പിനെ ഇത് കാര്യമായി ബാധിച്ചില്ല എങ്കിലും കോൺഗ്രസിന് അകത്തുള്ള അസ്വാരസ്യം ഒന്നുകൂടി പരസ്യമായി. നിലമ്പൂരിലെ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ല എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എം.പിയുമായ ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. പ്രസ്താവനയെ അവഗണിക്കാനാണ് കെപിസിസി തീരുമാനം. തെരഞ്ഞടുപ്പ് ഘട്ടത്തിൽ ആരും ക്ഷണം ലഭിച്ചല്ല വരുന്നതെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു. ശശി തരൂർ ആസമയം വിദേശത്തായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ പ്രതികരണം ആവശ്യമില്ല എന്നാണ് കെപിസിസിയുടെ നിലപാട്. വിഷയത്തിൽ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കേണ്ടതില്ല എന്നാണ് കെപിസിസിയുടെ നിർദേശം.
നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂർ പറഞ്ഞു. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. ശശി തരൂര്‍ പറഞ്ഞു.
