മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ പേഴ്‌സണൽ സ്റ്റാഫ് സ്വർണ കടത്തിനിടയിൽ അറസ്റ്റിൽ; അരകിലോ കള്ളകടത്ത് സ്വർണം പിടിച്ചെടുത്തു

  • Post category:national / news
  • Reading time:1 min read
You are currently viewing മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ പേഴ്‌സണൽ സ്റ്റാഫ് സ്വർണ കടത്തിനിടയിൽ അറസ്റ്റിൽ; അരകിലോ കള്ളകടത്ത് സ്വർണം പിടിച്ചെടുത്തു

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയുടെ പേഴ്‌സണൽ സ്റ്റാഫ് സ്വർണ്ണ കടത്തിന് കസ്റ്റംസിൻ്റെ പിടിയിൽ. പേഴ്‌സണൽ സ്റ്റാഫ് ശിവകുമാർ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാന താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. ബുധനാഴ്‌ച ശിവകുമാറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് വിമാനതാവള വൃത്തങ്ങൾ അറിയിച്ചു

ഇവരിൽ നിന്ന് അരകിലോ (500 ഗ്രാം) സ്വർണം പിടിച്ചെടുത്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. 55 ലക്ഷം രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണം കടത്താൻ ശ്രമിച്ചു. മുൻ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂർ നിലവിൽ തിരുവനതപുരം ലോക്‌സഭാ എം.പിയാണ്. മുൻ ജീവനക്കാരൻ ആണെന്ന് ശശി തരൂർ പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെയും നടപ്പുവർഷവും ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ ജീവനക്കാർ നിരവധി സ്വർണക്കടത്ത് കേസുകൾ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ട്.
ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന ഇന്ത്യക്കാണ് റെക്കോർഡ്.

അതിനാൽ 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തുകയും വ്യാപാര കമ്മി നിയന്ത്രിക്കാൻ ഇറക്കുമതിയുടെ അഞ്ചിലൊന്ന് കയറ്റുമതി നിർബന്ധമാക്കുകയും വര്ഷങ്ങള്ക്കു മുമ്പേ ചെയ്‌തിരുന്നു .എന്നാൽ, ഇത് കനത്ത കള്ളക്കടത്തിന് കാരണമായി.

0Shares