
ശൈലജ ടീച്ചറുടെ പുസ്‌തകം നിര്‍ബന്ധിത പാഠഭാഗമല്ല. ഈ പുസ്‌തകം ഉള്‍പ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിലാണ്. പുസ്‌തകം തെരഞ്ഞെടുക്കാനുള്ള വിവേചനാധികാരം കോളേജുകള്‍ക്കാണ്. പട്ടികയിലുള്ള നിരവധി പുസ്‌തകങ്ങളില്‍ ഒന്ന് മാത്രമാണ് ശൈലജ ടീച്ചറുടെ പുസ്‌തകം.

ലൈഫ് നരേറ്റീവ് വിഭാഗത്തിലാണ് പുസ്‌തകം ഉള്‍പ്പെടുത്തിയത്. ഇതേവിഭാഗത്തില്‍ സി.കെ ജാനു, നളിനി ജമീല, കല്ലേൻ പൊക്കുടൻ, മയിലമ്മ, സിസ്റ്റര്‍ ജസ്‌മി തുടങ്ങിയവരുടെ പുസ്‌തകങ്ങളും ഉള്‍പ്പെടുന്നുണ്ട്. എന്നാൽ ശൈലജ ടീച്ചറുടെ പുസ്‌തകം പാഠ്യഭാഗം ആക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് വന്നിരുന്നു.
