പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി; അസം നിയമ കുരുക്കിലേയ്ക്ക്

  • Post category:sports
  • Reading time:1 min read
You are currently viewing പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡന  പരാതിയുമായി യുവതി; അസം നിയമ കുരുക്കിലേയ്ക്ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. യുവതിയുടെ പരാതിയില്‍ സെഷന്‍സ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ടു. ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ (Lahore court) നിര്‍ദേശപ്രകാരമാണ് ബാബര്‍ അസമിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറിന്‍റെ പരാതി പരിഗണിച്ച കോടതി ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും നിരീക്ഷിച്ചിരുന്നു.

2020 നവംബറിലാണ് ഹമിസ ആദ്യമായി പരാതിയുമായി എത്തുന്നത്‌. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്നും താരം ലൈംഗികമായി പീഡിപ്പതായും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട ചില മെഡിക്കല്‍ രേഖകള്‍ ഹമിസ കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ ഇരുഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് ലാഹോര്‍ പോലീസിനോട് ബാബറിനെതിരേ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നൊമാന്‍ മുഹമ്മദ് നയീം ആവശ്യപ്പെട്ടത്.

വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നും താന്‍ ഗര്‍ഭിണിയായതായും വാര്‍ത്താസമ്മേളനത്തിലൂടെ മുന്‍പ് യുവതി ആരോപിച്ചിരുന്നു. സ്‌കൂളില്‍ ബാബര്‍ അസമിന്‍റെ സഹപാഠിയായിരുന്നെന്ന് അവകാശപ്പെട്ട യുവതി ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗുരുതരമാണ്.

0Shares