വിദേശ വനിതയോട് ലൈംഗിക അതിക്രമം; മല്ലു ട്രാവലർ എന്ന ഷാക്കിര്‍ സുബ്ഹാന് ലുക്ക്‌ ഔട്ട് നോട്ടീസ്, കേരളത്തിൽ എത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വിദേശ വനിതയോട് ലൈംഗിക അതിക്രമം; മല്ലു ട്രാവലർ എന്ന ഷാക്കിര്‍ സുബ്ഹാന് ലുക്ക്‌ ഔട്ട് നോട്ടീസ്, കേരളത്തിൽ എത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

കൊച്ചി: സൗദി യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ വ്‌ളോഗറായ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ ലുക്ക്‌ ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാന താവളത്തിലാണ് ലുക്ക്‌ഔട്ട് നോട്ടീസ് പതിച്ചത്. നേരത്തെ ഇയാളോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇയാള്‍ വിദേശത്ത്‌ ആയതിനാല്‍ പരാതി ലഭിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് ചോദ്യം ചെയ്യാനോ മറ്റു നടപടികളിലേക്ക് കടക്കാനോ സാധിച്ചിരുന്നില്ല. ഇയാള്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ വിമാന താവളത്തില്‍ തടഞ്ഞു വെച്ച്‌ തങ്ങളെ അറിയിക്കണം എന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.

അഭിമുഖവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയപ്പോഴാണ് ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് സൗദി യുവതി പരാതിയില്‍ പറയുന്നത്. സുഹൃത്ത് പുറത്തേക്ക് പോയ സമയത്തായിരുന്നു സംഭവമെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാനെതിരേ കേസെടുത്തത്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു ഷാക്കിറിൻ്റെ വാദം. ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച്‌ വീഡിയോ പങ്കുവെച്ചിരുന്നു.

0Shares