ഉറങ്ങിക്കിടന്ന വൃദ്ധനോട് ലൈംഗിക അതിക്രമം; യുവതിക്ക് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ഉറങ്ങിക്കിടന്ന വൃദ്ധനോട് ലൈംഗിക അതിക്രമം; യുവതിക്ക് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

ബക്കിംഗ്ഹാംഷെയറിൽ ഉറങ്ങിക്കിടന്ന വൃദ്ധനോട് ലൈംഗിക അതിക്രമം നടത്തിയ യുവതി പിടിയിൽ. കഴിഞ്ഞ വർഷം ലോക് ഡൗണിന് ദിവസങ്ങള്‍ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി നടന്ന മദ്യപാനത്തിന് ശേഷം ബക്കിംഗ്ഹാംഷെയറിലെ മിൽട്ടൺ കീൻസിൽ വച്ച് മാരി ലേ-മാര്‍ വൃദ്ധന്‍റെ മുറിയിലെത്തി വസ്ത്രങ്ങള്‍ അഴിച്ചുവയ്ക്കുകയും നുഴഞ്ഞു കയറി മാരി ലേ-മാര്‍, ഉറങ്ങിക്കിടന്നയാളുടെ അടുത്ത് ലൈംഗീക പ്രവര്‍ത്തിയിൽ ഏര്‍പ്പെടാൻ ശ്രമിക്കുകയായിരുന്നു.

വിവാഹിതനായ പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുവാൻ ശ്രമിച്ച ഇവർക്ക് മൂന്നര വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുൻപ് ലണ്ടനിൽ വച്ചാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. 38 കാരിയായ മാരി ലെ-മാര്‍ ആണ് ഇത്തരത്തിൽ ഇടപെടൽ നടത്തിയത്.

വൃദ്ധന്‍റെ അമിതമായ കൂർക്കം വലി കാരണം ഭാര്യ മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ഇരുട്ടിൽ തന്‍റെ ഒപ്പം സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതായി മനസ്സിലാക്കുകയായിരുന്നുവെന്ന് കോടതിയിൽ വൃദ്ധൻ പറഞ്ഞു.ഭാര്യ അല്ല തനിക്ക് സമീപമുള്ളത് എന്ന് മനസ്സിലാക്കിയ വൃദ്ധൻ ഉടൻ തന്നെ ലൈറ്റ് ഇട്ടപ്പോൾ നഗ്നയായ മാരിയെ കാണുകയായിരുന്നു.

ഇവ‍ർ മദ്യപിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ഭാര്യയെ അറിയിക്കുകയും ചെയ്തു. പിന്നാലെ തന്നെ പൊലീസിനേയും വിവരം അറിയിച്ചു.അറസ്റ്റിനെ ചെറുക്കുന്നതിനായി മാരി ലേ-മാര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തിരുന്നു.

0Shares