
ഉത്തർപ്രദേശിലെ ബരാബങ്കിലെ മൂന്ന് പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയതായി പോലീസ്. കൊലയാളിയെ പിടികൂടാനായി പ്രത്യേക ദൗത്യസേനയേയും ഉത്തര്‍പ്രദേശ് പോലീസിനൊപ്പം പരിശോധന നടത്തി. ബരാബങ്കി പോലീസിൻ്റെ ആറ് ടീമുകള്‍ തിരച്ചില്‍ നടത്തുകയും ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തിയെങ്കിലും കൊലയാളിയെ പിടികൂടാനായിരുന്നില്ല.
കൊലയാളിയാണെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടു. പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് കൊലയാളി ആക്രമണം നടത്തിയതെന്നും മൂന്ന് പേരുടെ കൊലപാതകം വിജയകരമായി നടത്തിയെന്നും പോലീസ് പറഞ്ഞു. ഡിസംബര്‍ 6 ന് അയോധ്യയിലെ ഖുഷേതി ഗ്രാമത്തില്‍ ആദ്യ മൃതദേഹം കണ്ടെത്തി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 17 ന് ബാരാബങ്കിയില്‍ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. ഡിസംബര്‍ 29ന് തഥാര്‍ഹയില്‍ മറ്റൊരു മൃതദേഹവും കണ്ടെത്തി.

മരിച്ച സ്ത്രീകളെല്ലാം 50 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. അവരെല്ലാം സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു. രാം സനേഹി ഘട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്താണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
