
കാസർകോട്: ജില്ലയിലെ മുന്‍ ഡി.സി.സി പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ഗംഗാധരന്‍ നായര്‍ അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

കെ.പി.സി.സിയുടെ നിര്‍വ്വാഹക സമിതി അംഗം, യു.ഡി.എഫ് കാസർകോട് ജില്ലാ കണ്‍വീനര്‍, കാസര്‍കോട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്, കാസര്‍കോട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പെരിയ തറവാടു ശ്മശാനത്തില്‍ നടക്കും.
ഗംഗാധരന്‍ നായരുടെ വിയോഗത്തില്‍ എ. കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ. സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി. എം സുധീരന്‍, എം. എം ഹസന്‍, കെ. സുധാകരന്‍ എം പി , രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
ഭാര്യ: ഇ. പി മാലതി. മക്കള്‍ ജി.ഷീജ(യുഎസ്എ),ധന്യ സുരേഷ് (ഡി.സി.സി ജനറല്‍സെക്രട്ടറി), ജി. രമ്യ. മരുമക്കള്‍: വി. സതീഷ് , സുരേഷ് (കോര്‍പറേഷന്‍ ബാങ്ക്,മംഗലാപുരം), വിഷ്ണു(കോയമ്പത്തൂര്‍)
