മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു; ജമ്മുവില്‍ ഏറ്റുമുട്ടല്‍, ട്രക്കിന് തീപിടിച്ചു

You are currently viewing മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു; ജമ്മുവില്‍ ഏറ്റുമുട്ടല്‍, ട്രക്കിന് തീപിടിച്ചു

ജമ്മുവിലെ സിദ്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ സേന ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

Image Courtesy: ANI

ഒളിവില്‍ പോയ ട്രക്ക് ഡ്രൈവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ട്രക്കിന് തീപിടിച്ചതായും തീ അണയ്ക്കാന്‍ അഗ്നിശമനസേനയെ വിളിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞു. പുതുവര്‍ഷത്തില്‍ ഭീതി പരത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലാണ്.

0Shares