
തുടർഭരണം നേടിയ എൽഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 18ന്. സിപിഎമ്മിലെ കേരളത്തിലെ പിബി മെബർമാർ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് തീരുമാനം.

ഈ മാസം 17ന് രാവിലെ എൽ.ഡി.എഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം നൽകും എന്ന കാര്യത്തിൽ തീരുമാനമെടുക്കും. അടുത്ത ദിവസം രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സി.പി.എം സംസ്ഥാന സമിതിയും എ.കെ.ജി സെൻ്ററിൽ വച്ച് ചേരും.
അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് മാറ്റിയേക്കും. സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ട് നടത്താനാണ് തീരുമാനം.
