
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പുറത്തുവിട്ടത്. കണ്ണൂരിൽ കെ സുധാകരൻ ഇല്ല. പകരം അഡ്വ. ടി.ഒ മോഹനൻ. ഉദുമയിൽ കെ. നീലകണ്ഠൻ, തൃക്കരിപ്പൂർ: സന്ദീപ് വാര്യർ. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ എന്നിവരുടെ പേരുകൽ ഇടം പിടിച്ചു.
മണ്ഡലങ്ങളും സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങളും:
- ഉദുമ: കെ. നീലകണ്ഠൻ
- തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
- കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി
- കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
- മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
- പട്ടാമ്പി: ടി.പി. ഷാജി
- ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
- കുന്നംകുളം: അജയ് മോഹൻ
- വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
- പെരുമ്പാവൂർ: മനോജ് മൂത്തേടൻ
- വൈപ്പിൻ: ടോണി ചമ്മണി
- കൊച്ചി: മുഹമ്മദ് ഷിയാസ്
- തൃപ്പൂണിത്തുറ: ദീപക് ജോയ്
- ദേവികുളം (SC): എഫ്. രാജ
- ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
- ഇടുക്കി: റോയ് കെ. പൗലോസ്
- പീരുമേട്: അഡ്വ. സിറിയക് തോമസ്
- ഏറ്റുമാനൂർ: നാട്ടകം സുരേഷ്
- കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
- പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
- ആലപ്പുഴ: എ.ഡി. തോമസ്
- കായംകുളം: എം. ലിജു
- ചെങ്ങന്നൂർ: എബി കുര്യാക്കോസ്
- റാന്നി: പഴകുളം മധു
- ആറന്മുള: അബിൻ വർക്കി
- കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
- അടൂർ (SC): അഡ്വ. ശാന്തകുമാർ
- ചടയമംഗലം: എം.എം. നസീർ
- വർക്കല: വർക്കല കഹാർ
- നെടുമങ്ങാട്: മീനങ്കൽ കുമാർ
- വാമനപുരം: സുധീർഷാ പാലോട്
- കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
- നേമം: കെ.എസ്. ശബരീനാഥൻ
- അരുവിക്കര: വി.എസ്. ശിവകുമാർ
- പാറശ്ശാല: നെയ്യാറ്റിൻകര സനൽ
- കാട്ടാക്കട: എം.ആർ. ബൈജു
- നെയ്യാറ്റിൻകര: എൻ. ശക്തൻ
പാർട്ടിയുടെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയാണ് ഈ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതെന്ന് എ.ഐ.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
