
കാസർകോട്: നെല്ലിക്കുന്ന് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ് സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മെയ് 20ന് മെഗാ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അന്നേ ദിവസം രാവിലെ 10മണി മുതൽ വൈകുന്നേരം ആറ് മണിവരെ പൊതുജനങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ പവലിയൻ സർന്ദർശിക്കാം. സ്വാദേറിയ രുചിക്കൂട്ടുകൾ അനുഭവിച്ചറിയാം.
സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കാണ് ഭക്ഷ്യ മേളയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുന്നത്.

1000 രൂപ രജിസ്ട്രേഷൻ ഫീ അടച്ച് രജിസ്റ്റർ ചെയ്യുന്ന 50 യൂണിറ്റുകൾക്ക് മേളയിൽ പങ്കെടുക്കാം. പൊതുജനങ്ങൾക്ക് ഭക്ഷ്യമേള സന്ദർശിക്കാനും സ്വാദേറിയ വിഭവങ്ങൾ രുചിക്കാനുമുള്ള അവസരമുണ്ടാകും.
സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി സംഘാടക സമിതി വർക്കിംഗ് ചെയർമാൻ റാഷിദ് പൂരണത്തിൻ്റെ അധ്യക്ഷതയിൽ സ്‌കൂളിൽ ചേർന്ന യോഗത്തിൽ എച്ച്.എം.പി സവിത സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.കെ മദനൻ നന്ദിയും പറഞ്ഞു. കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ ബാങ്കോട് ഇബ്രാഹീം ചൗക്കി അഹമ്മദ് മൻസൂർ ഉമേഷൻ മൊയ്‌തീൻ പ്രീത.കെ, എ.അനസൂയ, കദിജത്ത് സാക്കിയ, ഹാജ്റ തുടങ്ങിയവർ സംസാരിച്ചു. രജിസ്ട്രേഷന് വേണ്ടി വിളിക്കാം: 95679 55403, 9497382902, 8943466916
