കൈയില്‍ കാശില്ലേ; സാമ്പത്തിക ഭദ്രതയ്ക്ക് എസ്.ബി.ഐയുടെ ടിപ്പുകള്‍ ഇതാ

You are currently viewing കൈയില്‍ കാശില്ലേ; സാമ്പത്തിക ഭദ്രതയ്ക്ക് എസ്.ബി.ഐയുടെ ടിപ്പുകള്‍ ഇതാ

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സാമ്പത്തിക ഭദ്രത അനിവാര്യമാണ്. എപ്പോള്‍ വേണമെങ്കിലും പണത്തിന് ആവശ്യം വരാം എന്ന് മുന്‍കൂട്ടി കണ്ട് പണം സ്വരുക്കൂട്ടി വെയ്ക്കുന്നതാണ് നല്ലത്.

അങ്ങനെ ചെയ്‌താൽ അടിയന്തര സാഹചര്യങ്ങളില്‍ ആരുടെയും സഹായം തേടി അലയേണ്ടി വരില്ല. പുതുവര്‍ഷത്തില്‍ സാമ്പത്തിക ഭദ്രതയ്ക്ക് അഞ്ചു ടിപ്പുകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.ഐ.

  1. ധൂര്‍ത്ത് ഒഴിവാക്കുക. അനാവശ്യ കാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവഴിച്ചാല്‍ അവശ്യ ഘട്ടത്തില്‍ പണം തികയാതെ വരാം.
  2. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് മുന്‍കൂട്ടി തന്നെ ഒരു ഫണ്ടിന് രൂപം നല്‍കുക. ഭാവി പ്രവചനാതീതമാണ് എന്ന കാര്യം ഓര്‍ക്കുക.
  3. പ്രായമാകുമ്പോള്‍ സ്ഥിര വരുമാനം ആവശ്യമാണെന്ന് മുന്‍കൂട്ടി കണ്ട് അധ്വാനിക്കാന്‍ കഴിയുന്ന ചെറുപ്പക്കാലത്ത് തന്നെ സമ്പാദിക്കാന്‍ ആരംഭിക്കുക. റിട്ടയര്‍മെണ്ട് സേവിങ്‌സ് എന്ന നിലയിലാണ് വിവിധ നിക്ഷേപ പദ്ധതികളിലേക്ക് പണം മാറ്റേണ്ടത്.
  4. ടാക്‌സ് സേവിങ്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കുക. പലതുള്ളി പെരുവെള്ളം പോലെ മാസം തോറം കുറഞ്ഞ തോതില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന എസ്‌.ഐ.പി പോലെയുള്ള നിക്ഷേപ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്. സേവിങ്‌സ് മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കും.
  5. സമയത്ത് തന്നെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഇ.എം.ഐകളും അടയ്ക്കുക. അതുവഴി ക്രെഡിറ്റ് സ്‌കോര്‍ താഴെ പോകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. സിബില്‍ സ്‌കോര്‍ താഴുന്നത് വായ്‌പകൾ അടക്കമുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബുദ്ധിമുട്ട് നേരിടാം.

വീഡിയോ കാണാം:

0Shares