വയനാട് ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കാൻ കാസർകോട് ജില്ലാ ഭരണകൂടം കൈകോർക്കുന്നു; കാസർകോട് കാഞ്ഞങ്ങാട് ഇരു കേന്ദ്രങ്ങൾ സാധനങ്ങൾ ശേഖരിക്കുന്നു

You are currently viewing വയനാട് ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കാൻ കാസർകോട് ജില്ലാ ഭരണകൂടം കൈകോർക്കുന്നു; കാസർകോട് കാഞ്ഞങ്ങാട് ഇരു കേന്ദ്രങ്ങൾ സാധനങ്ങൾ ശേഖരിക്കുന്നു

കാസർകോട്: വയനാട് ജില്ലയിലെ ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കാൻ കാസറഗോഡ് ജില്ലാ ഭരണകൂടം ദുരിതാശ്വാസ സഹായം ശേഖരിക്കുകയാണ്. ഇതിനായി ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നു. വിദ്യാനഗർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലും ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലും സഹായ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. പേമാരിയിലും ഉരുൾപ്പൊട്ടലിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസ്സഹായരായ സഹോദരങ്ങൾക്ക് കാസർകോടിൻ്റെ സ്നേഹ സാന്ത്വനമായി മാറാൻ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം ഇന്ന് രാത്രിയും നാളെ രാവിലെയുമായി പുറപ്പെടും. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ള സുമനസുകളായ വ്യക്തികൾ സംഘടനകൾ മറ്റു കൂട്ടായിമലകിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് കൺട്രോൾ റൂമിൽ ബന്ധപ്പെടുക: ഫോൺ: 94466 01700 കൺട്രോൾ റൂം കളക്ടറേറ്റ്, ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് – 9447613040, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാസറഗോഡ്, ജില്ലാ കളക്ടർ കാസറഗോഡ്. കിറ്റിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങൾ ഇവയാണ്: ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, അവശ്യവസ്തുക്കൾ: ടൂത്ത് പേസ്റ്റ്, ബ്രഷ്, വാഷിംഗ് സോപ്പ്, അടിവസ്ത്രങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, ബെഡ് ഷീറ്റ്, മാറ്റുകൾ, പാത്രങ്ങൾ, സാനിറ്ററി പാഡ്, പുതപ്പ്, തലയണ, ടോർച്ച്, ടവൽ, ചെരുപ്പുകൾ, സ്വെറ്ററുകൾ, റെയിൻ കോട്ട്, പായ, തോർത്ത്, ഭക്ഷ്യ വസ്തുക്കളായി അരി, പയർ വർഗങ്ങൾ, കുടിവെള്ളം, ബിസ്കറ്റ് പോലുള്ള പാക്ക് ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവ.

0Shares