ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന; ഷാരൂഖ് ഖാനെ ആദരിക്കാനൊരുങ്ങി സൗദി റെഡ് സീ ഫിലിം ഫെസ്റ്റിവല്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന; ഷാരൂഖ് ഖാനെ ആദരിക്കാനൊരുങ്ങി സൗദി റെഡ് സീ ഫിലിം ഫെസ്റ്റിവല്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് സൗദി കിങ് ഖാനെ ആദരിക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഷാരൂഖ് ഖാന്‍ ആദരിക്കപ്പെടും.

അസാധാരണ പ്രതിഭയും അന്താരാഷ്ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ മുഹമ്മദ് അല്‍ തുര്‍ക്കി അറിയിച്ചു.

ഷാറൂഖ് തുടക്കം മുതല്‍ തന്നെ ആരാധകരെ ഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള വ്യക്തിത്വമാണ്. 30 വര്‍ഷമായി ലോകമെമ്പാടമുള്ള പ്രേക്ഷകര്‍ ആരാധിക്കുന്ന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി ഷാരൂഖ് ഖാന്‍ തുടരുന്നു. ഈ ഡിസംബറില്‍ സൂപ്പര്‍ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും സി.ഇ.ഒ മുഹമ്മദ് അല്‍ തുര്‍ക്കി പറഞ്ഞു.

‘റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. സൗദി എൻ്റെ ചിത്രങ്ങള്‍ക്ക് എല്ലായ്പ്പോഴും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെ എൻ്റെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന അനുഭവമാണ്. സൗദിയുടെ പ്രാഗത്ഭ്യത്തെ ആഘോഷമാക്കാനും അമ്പരപ്പിക്കുന്ന ഈ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകാനും ഏറെ താല്‍പര്യമുണ്ട്’, ഷാരൂഖ് ഖാന്‍ ടിറ്റ്വറില്‍ കുറിച്ചു.

0Shares