
ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ നടിയാണ് സനുഷ സന്തോഷ്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സനുഷ സിനിമ ലോകത്തെത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ് ആദ്യ ചിത്രം. കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തി.
കാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു. മികച്ച ബാലതാരത്തിനുള്ള രണ്ട് കേരള സംസ്ഥാന അവാർഡുകൾ സനുഷ സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് തമിഴകത്തും മലയാളത്തിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തിയിട്ടുണ്ട്. എന്നാൽ കുറച്ച് നാളുകളായി സനുഷയുടെ സാന്നിധ്യം സിനിമ ഇൻഡസ്ട്രിയിൽ കുറവാണ്. തന്‍റെ അടുത്ത ചിത്രം ഉടനെ അന്നൗൺസ് ചെയ്യുമെന്ന് താരം ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ താരം വളരെ സജീവമാണ്. ഇപ്പോഴിതാ മനോരമ ആരോഗ്യം മാസികക്ക് വേണ്ടി സനുഷ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് വൈറൽ ആകുന്നത്. ശ്യാം ബാബുവാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
