പരസ്യത്തിലെ കഥാപാത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിൻ്റെ പേര്; ഡയറി മിൽക് ചോക്ലേറ്റ് ബഹിഷ്‌ക്കരിക്കാന്‍ ട്വിറ്ററില്‍ സംഘപരിവാര്‍ ആഹ്വാനം

You are currently viewing പരസ്യത്തിലെ കഥാപാത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിൻ്റെ പേര്; ഡയറി മിൽക് ചോക്ലേറ്റ് ബഹിഷ്‌ക്കരിക്കാന്‍ ട്വിറ്ററില്‍ സംഘപരിവാര്‍  ആഹ്വാനം

കാഡ്‌ബെറിയുടെ ഡയറി മിൽക് ചോക്ലേറ്റ് ബഹിഷ്‌ക്കരിക്കാന്‍ ട്വിറ്ററില്‍ സംഘപരിവാര്‍ അനുഭാവികളുടെ ആഹ്വാനം. കാഡ്‌ബെറിയുടെ ദീപാവലി സ്‌പെഷ്യല്‍ പരസ്യത്തിലെ കഥാപാത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിൻ്റെ പേര് നല്‍കിയെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ചോക്ലേറ്റ് ബഹിഷ്‌കരണ ആഹ്വാനം.

#BoycottCadbury ഹാഷ് ടാഗിലാണ് സംഘപരിവാര്‍ പ്രചരണം നടക്കുന്നത്. പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരൻ്റെ പേര് ദാമോദര്‍ എന്നാണ്. ഇത് മോദിയുടെ പിതാവിൻ്റെ പേരാണെന്നും ഇത് കച്ചവടക്കാരന് നല്‍കിയെന്നുമാണ് സംഘപരിവാര്‍ പ്രചരണം.

വിഷയത്തില്‍ പ്രാചി സാധ്വി ട്വീറ്റ് ചെയ്തത് ഇങ്ങനെ. ‘ടെലിവിഷന്‍ ചാനലുകളില്‍ കാഡ്‌ബെറി ചോക്ലറ്റിൻ്റെ പരസ്യം നിങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വില്‍പനക്കാരൻ്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അച്ഛൻ്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനി ഇത് നാണക്കേട്’. അതേസമയം, പരസ്യത്തെ അനുകൂലിച്ചും ഒരു വിഭാഗം ട്വിറ്ററിലൂടെ രംഗത്തെത്തി. സൂക്ഷമമായി നിരീക്ഷിച്ചു, നല്ല പരസ്യം എന്നാണ് ചിലരുടെ കമന്റ്.

0Shares