കാണുന്നതിലും അപ്പുറമാണ് കുണിയയിലെ ഒരുക്കങ്ങൾ; സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളനം ചരിത്ര സംഭവം; ക്യാമ്പ് പരിസരത്തും വിപുലമായ ഒരുക്കങ്ങൾ; കൂടുതൽ അറിയാം..

You are currently viewing കാണുന്നതിലും അപ്പുറമാണ് കുണിയയിലെ ഒരുക്കങ്ങൾ; സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളനം ചരിത്ര സംഭവം; ക്യാമ്പ് പരിസരത്തും വിപുലമായ ഒരുക്കങ്ങൾ; കൂടുതൽ അറിയാം..

കാസറഗോഡ്: കുണിയയിൽ സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളന നഗരിയിലെ ക്യാമ്പ് പരിസരത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പതിനായിരങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന വിശാലമായ 3 ടെന്റിന് പുറമെ ആളുകളുടെ സുരക്ഷക്കും സൗകര്യത്തിനും മുൻതൂക്കം നൽകിയാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ഒരു വശത്തായി നൂറുകണക്കിന് ശുചിമുറികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിനെ ക്‌ളീൻ ചെയ്യാനും പരിപാലിക്കാനും ആളുകളുണ്ട്. വുളൂഹ് ചെയ്യാനായി ഇരു വശങ്ങളിലായി നിരവധി താൽക്കാലിക ഹൗളുകളും തയ്യാറാക്കിയിട്ടുണ്ട്. ആഗമന കവാടം വിശാലവും മനോഹരവുമാണ്. ക്യാമ്പിലേക്ക് എത്തിയ ആർക്കെങ്കിലും അടിയന്തിര വൈദ്യ സഹായം ആവശ്യമെങ്കിൽ മിനി ആശുപത്രി സൗകര്യവും ലഭ്യമാണ് ക്യാമ്പ് സൈറ്റിൽ. മെച്ചപ്പെട്ട ചികിത്സയും അടിയന്തിര സാഹചര്യം ലഭ്യമാക്കാനായി സദാ സജ്ജമായി നിരവധി ആംബുലൻസുകൾ. ക്യാമ്പും പരിസരവും ഭക്ഷണ ശാലയും പൂർണ്ണമായും CCTV നിരീക്ഷണത്തിലാണ്. 200 ൽ അധികം ക്യാമറകൾ ഇതിനായി മാത്രം സജ്ജീകരിച്ചു. ക്യാമ്പിൽ കഴിയുന്നവർക്കും ക്യാമ്പ് നിയന്ത്രിക്കുന്നവർക്കും സമയാസമയം ഭക്ഷണം, വെള്ളം, മറ്റു സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. മാലിന്യം ശേഖരിക്കുന്നതിനും മാറ്റുന്നതിനും സംവിധനം ക്യാമ്പിലുണ്ട്.

ക്യാമ്പിനകത്ത് ചൂട് നിയന്ത്രിക്കാൻ ചെറുതും വലുതുമായ ഫാനുകൾ. കൂളറുകൾ, ആവശ്യമായ ഇടങ്ങളിൽ ശിഥിലീകരിച്ച മുറികൾ. ക്യാമ്പിലെ സ്റ്റേജിക്ക് പിറകിലായി ഒരുക്കിയ സൗകര്യങ്ങൾ ഇതിലും മനോഹരമാണ്. സമസ്ത മുശാവറ അംഗങ്ങൾക്കും അതിഥികൾക്കും, ക്ഷണിതാക്കൾക്കും പ്രധാന ഭാരവാഹികൾക്കും മാത്രം പ്രവേശനമുള്ള ഇടം. വിശാലവും മനോഹരവുമായി ഒരുക്കിയ സൗകര്യം VVIP, VIP ലോഞ്ച്, അതിഥികൾ സ്റ്റേജിലേക്ക് കയറുന്നതിന് മുമ്പും ശേഷവും വിശ്രമിക്കാനുള്ള ഇടം. അതിഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള ഇടം, സർവ്വവും സജ്ജമാക്കിയിട്ടുണ്ട് കുണിയയിൽ. സമ്മേളന വിശേഷങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സമസ്തയുടെ മീഡിയ വിങ്ങ് പ്രവർത്തിക്കുന്നതും മാധ്യമപ്രവർത്തകരുടെ സൗകര്യവും സ്റ്റേജിക്ക് പിറകിലുണ്ട്. ഓരോന്നും ഏകോപിപ്പിക്കുന്ന സംഘാടകരുടെ യോഗങ്ങൾ ചേരുന്നതിനും സൗകര്യമുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾ സമയാസമയം നടത്തുന്നുണ്ട് സംഘാടകർ. ഇതിലും അപ്പുറമാണ് പിന്നാമ്പുറ കഴ്ചകൾ, നിരവധി ജനറേറ്ററുകളുമായി എത്തിയ വാഹങ്ങൾ ക്യാമ്പിന് പിന്നിലായി മാത്രമുണ്ട്. ഇവയ്ക്ക് ഇന്ധനം എത്തിക്കുന്ന വാഹനം. അതിന് ആവശ്യമായ തൊഴിലാളികൾ. ആവശ്യമായ എല്ലാം സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് കാസറഗോഡ് കുണിയയിലെ സമ്മേളന നഗരിയിൽ. മാസങ്ങളായുള്ള ഒരുക്കങ്ങൾ. മഹാ സമ്മേളനത്തിനായുള്ള കാത്തിരിപ്പ്. രാപകൽ കഷ്ട്ടപ്പെടുന്ന എല്ലാ പ്രവർത്തനവും ഏകോപിപ്പിക്കുന്ന വലിയൊരു ജനവിഭാഗം ഇതിന് പിന്നിലുണ്ട്. മുപ്പതിനായിരത്തിൽപരം ക്യാമ്പ് അംഗങ്ങളെ സഹായിക്കാൻ സ്വയം സന്നദ്ധരായ 3000 ൽ അധികം വളണ്ടിയർമാരും നിലവിൽ കുണിയയിലുണ്ട്. ഇതൊരു ചരിത്ര സംഭവമാണ്. സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളനം എന്നും ഇപ്പോഴും ഓർക്കപെടും.

0Shares