
മഹാഭാരതത്തിലെ ശകുന്തള- ദുഷ്യന്തന് പ്രണയകഥയായ ’അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ശാകുന്തളം നവംബര്‍ നാലിന് റിലീസ് ചെയ്യും. സാമന്ത ശകുന്തളയായും
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ ദുഷ്യന്തനായും എത്തുന്നു. ഗുണശേഖറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അദിതി ബാലന് അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുന്നു.

സച്ചിന് ഖേദേക്കര്‍, കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരാണ് മറ്റ് താരങ്ങള്‍. അല്ലു അര്‍ജുൻ്റെ മകള്‍ അല്ലു അര്‍ഹയും പ്രധാന വേഷം അവതരിപ്പിക്കുന്നു.
മണി ശര്‍മയാണ് സംഗീത സംവിധാനം. ശേഖര്‍ വി. ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിംഗും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവര്ക്സിൻ്റെ ബാനറില്‍ നീലിമ ഗുണയാണ്, നിര്‍മിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ എത്തുന്നുണ്ട്. പി.ആര്.ഒ ശബരിയാണ്.
