ഇതുവരെ സഫലമാവാത്ത തന്‍റെ രണ്ട് ആഗ്രഹങ്ങൾ വെളിപ്പെടുത്തി സച്ചിന്‍ ടെൻഡുൽക്കർ

  • Post category:sports
  • Reading time:1 min read
You are currently viewing ഇതുവരെ സഫലമാവാത്ത തന്‍റെ രണ്ട് ആഗ്രഹങ്ങൾ വെളിപ്പെടുത്തി സച്ചിന്‍ ടെൻഡുൽക്കർ

രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ക്രിക്കറ്റ് കരിയറില്‍ സഭലമാകാത്ത രണ്ട് ആഗ്രഹങ്ങള്‍ ഇനിയും മനസില്‍ ബാക്കിയുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗവാസ്‌കറിനൊപ്പം കളിക്കുകയെന്നതും വിൻഡീസ് താരം വിവിയൻ റിച്ചാർഡ്‌സിനെതിരെ കളിക്കുകയുമെന്നതാണ് തന്‍റെ കരിയറില്‍ സാധിക്കാനാവാത പോയ രണ്ട് ആഗ്രഹങ്ങളെന്നാണ് സച്ചിന്‍ തുറന്ന് പറയുന്നത്.

”കരിയിറില്‍ സഫലമാവാത്ത രണ്ട് ആഗ്രഹങ്ങളുണ്ടെനിക്ക്, ആദ്യത്തേത് ഞാൻ ഒരിക്കലും സുനിൽ ഗവാസ്‌കറുമായി കളിച്ചിട്ടില്ല. ഞാൻ വളരുമ്പോള്‍ ഗവാസ്‌കർ എന്‍റെ ബാറ്റിങ് ഹീറോയായിരുന്നു. ഒരു ടീമിന്‍റെ ഭാഗമായി അദ്ദേഹത്തോടൊപ്പം കളിക്കാനാവാത്തത് ഖേദകരമാണ്. ഞാൻ അരങ്ങേറ്റം കുറിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം വിരമിച്ചു” സച്ചിൻ ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനോട് പറഞ്ഞു.

0Shares