ശബരിമല കരട് യു.ഡി.എഫ് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടി; എം.വി ഗോവിന്ദന് നേർ ബുദ്ധി വന്നത് ഇപ്പോൾ: കെ. സുധാകരൻ

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല കരട് യു.ഡി.എഫ് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടി; എം.വി ഗോവിന്ദന് നേർ ബുദ്ധി വന്നത് ഇപ്പോൾ: കെ. സുധാകരൻ

വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും വിശ്വാസികളെ അംഗീകരിച്ചെ മുന്നോട്ട് പോകാനാകൂ എന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍റെ നിലപാടിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്ത്. ഇതു വരെ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കലാണ് എം. വി ഗോവിന്ദന്‍റെ പ്രസ്ഥാവനയെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

എം.വി ഗോവിന്ദന് നേർ ബുദ്ധി വന്നത് ഇപ്പോഴാണ്. പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ് വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ലെന്നത്. തൊഴിലാളികളോട് മാപ്പുപറയാൻ തയ്യാറാകണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

ശബരിമല കരട് യു.ഡി.എഫ് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്. ഭരണ ഘടനയ്ക്ക് ഇടപെടാൻ ഭക്തി പൊതു വിഷയമല്ലെന്നും കെ. സുധാകരൻ പറഞ്ഞു. ശബരിമലയ്ക്ക് അനുകൂലമായി കോൺഗ്രസിനകത്ത് നിന്ന് ആദ്യ വെടി പൊട്ടിച്ചത് താനാണ്. ഇത് പറയുന്നത് ഏതെങ്കിലും തരത്തിലുള്ള അവകാശവാദത്തിന് അല്ല. ശബരിമലയിൽ എ. ഐ. സി. സി നിലപാടും ഇപ്പോൾ വിശ്വാസികൾക്ക് അനുകൂലമാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എന്ത് ചെയ്യുമെന്നത് ജനം സ്വാഭാവികമായി ചോദിക്കുന്ന കാര്യം ആണ്. അതിനുള്ള മറുപടിയാണ് കരട് പത്രികയിലുള്ളതെന്നും കെ. സുധാകരൻ വിശദീകരിച്ചു.

0Shares