
ദേളി / കാസർകോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ വൈജ്ഞാനിക സാംസ്‌കാരിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യയുടെ സഅദിയ്യ 55 വാര്‍ഷിക സനദ് ദാന മഹാസമ്മേളനം നവം. 22 മുതൽ 24 തീയതികളില്‍ നടത്താന്‍ പ്രസിഡണ്ട് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി അബൂബക്കര്‍മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്‌തു.
ജനറല്‍ സെക്ടട്ടറി ഫസല്‍ കോയമ്മ അല്‍ ബുഖാരി കുറാ പ്രാര്‍ത്ഥന നടത്തി. സമുന്വയ വിദ്യാഭ്യാസം എന്ന ആശയത്തിന് തുടക്കം കുറിച്ച ജാമിഅ സഅദിയ്യ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ കീഴില്‍ മുപ്പതില്‍ പരം സ്ഥാപനങ്ങളിലായി 8000 ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നു.

ശരീഅത്ത് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 532 പണ്ഡിതന്മാര്‍ക്ക് സമ്മേളനത്തില്‍ സനദ് നല്‍കും.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അക്കാദമിക്കല്‍ റിപ്പോര്‍ട്ടും അബ്ദുല്‍ റഹ്‌മാന്‍ കല്ലായി വരവ് ചെലവ് കണക്ക്, അബ്ദുല്‍ കരീം സഅദി ഏണിയാടി പബ്ലിക് വര്‍ക്ക്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സമ്മേളന പദ്ധതിയും അവതരിപ്പിച്ചു. കല്ലട്ര മാഹിന്‍ ഹാജി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍ പരിയാരം, ത്വാഹ ബാഫഖി കുമ്പോല്‍, ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് പ്രസംഗിച്ചു.
ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ശാഫി ഹാജി കീഴൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അലിക്കുഞ്ഞി ദാരിമി തളിപ്പറമ്പ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്ല കുട്ടി ബാഖവി കണ്ണൂര്‍, ജലീല്‍ സഖാഫി മാവിലാടം സംബന്ധിച്ചു. കെ പി ഹുസൈന്‍ കെ സി റോഡ് സ്വാഗതവും സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നന്ദിയും പറഞ്ഞു.
