
കോളിയടുക്കം/ കാസർകോട്: സഅദിയ്യ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജ് പുതിയ ബ്ലോക്കിൻ്റെ കുറ്റിയടിക്കല്‍ കര്‍മ്മം പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.എന്‍.എ അബൂബക്കര്‍ ഹാജി ആമുഖ പ്രഭാഷണം നടത്തി.

കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,അബ്ദുല്‍ കരീം സഅദി ഏണിയാടി,കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മാണിക്കോത്ത് അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി മുല്ലച്ചേരി,ബഷീര്‍ എന്‍ജിനീയര്‍,നൗഷാദ് തളങ്കര, അഹമ്മദലി ബണ്ടിച്ചാല്‍, പ്രിന്‍സിപ്പള്‍ ഡോ.സെബാസ്റ്റിയന്‍, വൈസ് പ്രിന്‍സിപ്പള്‍ ശറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.അഡ്മിനിസ്‌ട്രേറ്റര്‍ മുസ്ത്വഫ സ്വാഗതം പറഞ്ഞു.
