സംസ്ഥാനത്തെ ബസുകളില്‍ ഇനി ആര്‍.ടി.ഒ, പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം; ഉത്തരവ് ഇറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ ബസുകളില്‍ ഇനി ആര്‍.ടി.ഒ, പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം; ഉത്തരവ് ഇറങ്ങി

കേരളത്തിലെ എല്ലാ ബസുകളിലും അതത് പ്രദേശങ്ങളിലെ ആര്‍.ടി.ഒ. സബ് ആര്‍.ടി.ഒ., പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം എന്ന് ഉത്തരവ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാത്രാ സമയങ്ങളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പരാതിപ്പെടാനാണ് നമ്പരുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗതാഗത കമ്മിഷണറാണ് ഉത്തരവിറക്കിയത്.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓരോ മൂന്നുമാസം കൂടുമ്പോഴും ജില്ലകളില്‍ കളക്ടറുടെ അധ്യക്ഷതയില്‍ യാത്രാസമിതികള്‍ വിളിച്ചുകൂട്ടി സ്വകാര്യ വാഹനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി നടപടിയെടുക്കും.

കോഴിക്കോട് മടവൂരില്‍ സ്വകാര്യ ബസില്‍ ഇരുന്നു യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്നും അടിച്ചുവെന്നുമുള്ള പരാതിയിന്മേലായിരുന്നു ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

0Shares