കോവിഡ് വ്യാപനം തടയാൻ കാസർകോട് ജില്ലയിൽ മോട്ടർ വാഹന വകുപ്പ് നടത്തുന്നത് മാതൃകാപരമായ കാര്യം; 2500 ലധികം വരുന്ന ഓട്ടോകളിൽ സുരക്ഷാ കാബിൻ

You are currently viewing കോവിഡ് വ്യാപനം തടയാൻ കാസർകോട് ജില്ലയിൽ മോട്ടർ വാഹന വകുപ്പ് നടത്തുന്നത് മാതൃകാപരമായ  കാര്യം; 2500 ലധികം വരുന്ന ഓട്ടോകളിൽ സുരക്ഷാ കാബിൻ

കാസർകോട്: കോവിഡ്-19 പ്രതിരോധത്തിനായി ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് പാസഞ്ചർ കാബിൻ സെപ്പറേഷനായി ട്രാൻസ് പാരന്റ് ഷീറ്റുകൾകൊണ്ട് ഒരുക്കുന്ന പദ്ധതി വ്യാപിപ്പിച്ചു. ഇതിൻ്റെ ഭാഗമായി പാലക്കുന്നിലെ ഓട്ടോ താഴിലാളികൾക്ക് ഷീറ്റുകൾ വിതരണം ചെയ്തു. KVS ഹൈപ്പർ മാർക്കറ്റ്, BMA പെയിന്റ് ഹൗസ് കോട്ടിക്കുളം എന്നിവർ സ്പോൺസർ ചെയ്ത ട്രാൻസ്പാരന്റ് ഷീറ്റുകളാണ് വിതരണം ചെയ്തത്.

മോട്ടോർ വാഹന വകുപ്പ് എൻഫോർസ്മെന്റ് വിഭാഗം എം.വി.ഐ മാരായ പി.വി രതീഷ്, ടി. വൈകുണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ KVS ഹൈപ്പർ മാർക്കറ്റ് ഉടമ രവീന്ദ്രൻ, BMA പെയിന്റ് ഹൗസ് ഉടമ ജുനൈദ് എന്നിവർ ചേർന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഷീറ്റുകൾ കൈമാറിയത്. വ്യത്യസ്തരായ ആളുകൾ ദിനം പ്രതി യാത്രക്കാരാകുമ്പോൾ ഓട്ടോറിക്ഷകളിൽ നിന്നും കൊറോണ വ്യാപനം ഉണ്ടാകാതിരിക്കാനാണ് മോട്ടർ വാഹന വകുപ്പ് ജാഗ്രത പാലിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലയിലാകെ 2500 ലധികം ഷീറ്റുകൾക്കുള്ള സ്പോൺസർമാരെ കണ്ടെത്തിയിട്ടുണ്ടെന്ന് (ആർ.ടി.ഒ) ഇ.മോഹൻ ദാസ് അറിയിച്ചു.

കാലിക്കടവ് കോവിഡ് ചെക് പോസ്റ്റ് നിലവിലുളള സാഹചര്യത്തിൽ കാലിക്കടവിലേക്ക് പാർട്ടീഷൻ ചെയ്ത ഓട്ടോറിക്ഷകൾ ആവശ്യമായി വന്നു.
അതിനാൽ തന്നെ ഈ ഭാഗങ്ങളിലെ ഓട്ടോകളിൽ ട്രാൻസ് പാരന്റ് ഷീറ്റുകൾ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കി. ഇതിനായി മോട്ടർ വാഹന വകുപ്പിനെ സഹായിച്ചത് ചെറുവത്തൂരിലെ വൈറ്റ് ഹൗസ് എന്ന സ്ഥാപനമാണ്. ഹാന്റ് സാനിറ്റെസർ കാഞ്ഞങ്ങാട് ആശ്രയ മെഡിക്കൽ നൽകി. പടന്നയിലും പരിസരത്തും ഓടുന്ന ഓട്ടോകളിലും സുരക്ഷാ ഉറപ്പുവരുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ധരിക്കാനുള്ള മാസ്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ സ്വരൂപിച്ച് നൽകിയെന്നും ആർ.ടി.ഒ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി കാലിക്കടവ് ബസ് സ്റ്റാന്റും ഓട്ടോറിക്ഷകളും അണുവിമുക്തമാക്കി. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ ഓട്ടോ റിക്ഷകൾക്കുളള ട്രാൻപാരന്റ് ഷീറ്റും സാനിറ്റൈസറും മാസ്കും വിതരണം ചെയ്തു. വൈറ്റ് ഹൗസ് ഉടമ പുരുഷോത്തമൻ മുഖ്യാഥിതിയായിരുന്നു. ഓട്ടോ ഡ്രൈവേർസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.വി വിനോദ്, കാലിക്കടവ് യൂണിറ്റ് സെക്രട്ടറി കെ.വി.ബാബു എന്നിവർ സംബന്ധിച്ചു.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻ്റെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് നടത്തുന്ന അണുനശീകരണ പദ്ധതിയാണ് ജില്ലയിൽ പുരോഗമിക്കുന്നത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, ബസുകൾ, ഓട്ടോ റിക്ഷകൾ, കാലിക്കടവ്, നീലേശ്വരം ബസ് സ്റ്റാന്റുകൾ എന്നിവിടത്തളിൽ വെള്ളിയാഴ്ച്ച അണുനശീകരണം നടത്തി. കാഞ്ഞങ്ങാട് AMVI വി രമേശൻ, എന്ഫോഴ്സ്മെന്റ് വിഭാഗം AMVI മാരായ എം.സുധീഷ്, കെ.വി വിജേഷ്, പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി.

0Shares