മുസ്ലിം വിദ്യാർത്ഥിയെ മർദ്ദിച്ച് ജയ്‌ശ്രീറാം വിളിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതികളെ പൊക്കി പോലീസ്; കാസർകോട് അതിർത്തിക്കടുത്തുള്ള കർണാടകയിൽ നടന്നത് ഉത്തരേന്ത്യൻ മോഡൽ ഭീഷണി; ഉപ്പള ബായാറിൽ മദ്രസാധ്യാപകനെ അക്രമിച്ച പ്രതി വീണ്ടും തലവേദനയാകുന്നു

You are currently viewing മുസ്ലിം വിദ്യാർത്ഥിയെ മർദ്ദിച്ച് ജയ്‌ശ്രീറാം വിളിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതികളെ പൊക്കി പോലീസ്; കാസർകോട് അതിർത്തിക്കടുത്തുള്ള കർണാടകയിൽ നടന്നത് ഉത്തരേന്ത്യൻ മോഡൽ ഭീഷണി; ഉപ്പള ബായാറിൽ മദ്രസാധ്യാപകനെ അക്രമിച്ച പ്രതി വീണ്ടും തലവേദനയാകുന്നു

കാസർകോട്: മുസ്ലിം വിദ്യാര്‍ത്ഥിയെ മര്‍ദിച്ച്‌ ജയ്‌ശ്രീറാം വിളിപ്പിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തത്. കാസർകോട് അതിർത്തി പ്രദേശമായ കര്‍ണാടകയിലെ വിട്‌ളയിലാണ് സംഭവം.
ഏപ്രില്‍ 21നാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. പോലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം വിവാദമായതോടെയാണ് നാലംഗ അക്രമി സംഘത്തെ കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തത്.

കന്യാനയിലുള്ള ദിനേശ എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇയാള്‍ ഉപ്പള ബായാറില്‍ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകനെ അക്രമിച്ച കേസിലെ പ്രതിയാണ്. ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവിലായിരുന്നു അന്ന് കരീം മൗലവിയെ ആക്രമിച്ചത്. സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം ഉണ്ടായിട്ടും ഇതിൽ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസിന് സാധിച്ചില്ല. 14 പേര്‍ക്കെതിരെയാണ് അന്ന് പൊലീസ് കേസെടുത്തത്. ഇതിൽ ആറു പേരെ അറസ്റ്റു ചെയ്തു. ബാക്കിയുള്ളവർ ഇപ്പോഴും പോലീസിൻ്റെ കണ്ണുവെട്ടിച്ച് കഴിയുന്നു.

ഈ സംഭവത്തൽ മുന്‍കൂര്‍ ജാമ്യം നേടിയാണ് ദിനേശൻ അന്ന് കോടതിയില്‍ ഹാജരായത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കരീം മൗലവി ആഴ്ചകളോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്ന് മാസം ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാൻ ആയില്ല. ഇപ്പോഴും അതിൻ്റെ ദുരിതം അനുഭവിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്.

സംഘപരിവാർ സംഘം ഈ ഭാഗങ്ങളിൽ കലാപത്തിന് കോപ്പുകൂട്ടുകയാണോ എന്നതാണ് നാട്ടുകാർക്കിടയിലുള്ള ആശങ്ക. സുഗമമായ സഞ്ചാരം പോലും നിഷേധിക്കുന്ന അവസ്ഥ ഈ ഭാഗങ്ങളിൽ നിലനിൽക്കുന്നു. ഭീതിയോടെ സാധാരണക്കാർ കഴിയുന്നത്. സംഘപരിവാർ സംഘങ്ങൾ കർണാടകയിൽ നിന്നും എത്തി കേരളത്തിൽ ആക്രമണം നടത്തുന്നതിനാൽ പോലീസിനും പരിമിതികൾ ഏറെയാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവം കർണാടകയിലാണെന്നത് കേരള പോലീസിന് അല്പം ആശ്വാസം നൽകുന്നു. എന്നാൽ കേരളത്തിൽ കഴിയുന്ന അതിർത്തികാർക്ക് ഇതും തലവേദനയായിട്ടുണ്ട്.

0Shares