അംബേദ്‌കർ ഗ്രാമം പദ്ധതി; നെല്ലിക്കുന്ന്, ചേനക്കോട് കോളനികളിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

  • Post category:local news
  • Reading time:1 min read
You are currently viewing അംബേദ്‌കർ ഗ്രാമം പദ്ധതി; നെല്ലിക്കുന്ന്, ചേനക്കോട് കോളനികളിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് നിയോജക മണ്ഡലത്തിെല രണ്ട് കോളനികളിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് എൻ. എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.

കാസർകോട് നഗരസഭയിലെ നെല്ലിക്കുന്ന്, മധൂർ ഗ്രാമപഞ്ചായത്തിലെ ചേനക്കോട് എന്നീ കോളനികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ബാറടുക്ക ( ബദിയഡുക്ക പഞ്ചായത്ത് ) കല്ലക്കട്ട (ചെങ്കള പഞ്ചായത്ത് ) കോളനികളിൽ പദ്ധതി നടപ്പിലാക്കിയിരുന്നു.

മുപ്പതിേലെറ വീടുകളുള്ള എസ്.സി കോളനികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡ്, ഡ്രൈേനജ്, കുടിെവള്ള സംവിധാനം, കമ്മ്യൂണിറ്റി ഹാൾ, തൊഴിൽ പരിശീലന സംരഭം തുടങ്ങി അടിസ്ഥാന വികസനത്തിന് പദ്ധതി സഹായകമാകും. വീട് നവീകരണം, തൊഴിൽ ഉപകരണങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും പദ്ധതിയിൽ ഉണ്ടാകും. മറ്റു പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി നാടിനാവശ്യമായ വികസന പ്രവർത്തനങ്ങൾ നാട്ടുകാർക്ക് തന്നെ നിർദ്ദേശിക്കാൻ ഈ പദ്ധതിയിൽ അവസരമുണ്ട്.

രണ്ട് കോളനികളിലും കോളനി പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപികരിക്കും. ക മ്മിറ്റി രൂപീകരണത്തിനും നടപ്പിലാക്കേണ്ട പദ്ധതി
അന്തിമമാക്കുന്നതിനും കോളനി നിവാസികളുടെ യോഗം അതാത്കോളനിയിൽ ഉടൻ ചേരുമെന്ന് എം.എൽ.എ അറിയിച്ചു.

0Shares