
കാറഡുക്ക / കാസർകോട്: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഭരതനാട്യം, കുച്ചുപ്പുടി മത്സരത്തിൽ ചായോത്ത് ജി.എച്ച്.എസ് സ്‌കൂളിലെ ഋതു ഗോപിനാഥ് ഒന്നാംസ്ഥാനം നേടി.
അപ്പീലിലൂടെ എത്തിയ ഭരതനാട്യത്തിൽ ‘എന്നും എൻ മനം…’ എന്ന് തുടങ്ങുന്ന രാധ ശ്രീകൃഷ്‌ണനോട് സ്‌നേഹ പരിഭവം പറയുന്ന കഥാസന്ദർഭം ചാരുകേശി വർണത്തിലാണ് അവതരിപ്പിച്ചത്.
‘കല്ല്യാണ കൃഷ്‌ണ തരംഗത്തിൽ…’ പഞ്ചപാണ്ഡവർ കാട്ടിൽ സഞ്ചരിക്കുന്നതിനിടയിൽ പാഞ്ചാലി എല്ലാവർക്കും ഭക്ഷണം നൽകി. ഒടുവിൽ തീർന്നപ്പോൾ കോപിഷ്ടനായ ദുർവാസാവ് മഹർഷി ഭക്ഷണം ചോദിച്ചു വന്നു.

ഭക്ഷണം തീർന്നു പത്രങ്ങൾ കഴുകി വെച്ച പാഞ്ചാലി രക്ഷപ്പെടാൻ ശ്രീകൃഷ്‌ണനെ വിളിച്ച് കേഴുന്ന കഥാസന്ദർഭമാണ് കുച്ചുപ്പുടിയിൽ ഋതു ഗോപിനാഥ് അവതരിപ്പിച്ചത്.
ഗോപിനാഥ് കരിമ്പിൽ- രേക്ഷ്‌മ ദമ്പതികളുടെ മകളാണ്. രാജു മാസ്റ്റർ നീലേശ്വരത്തിൻ്റെ ശിക്ഷണത്തിലാണ് നൃത്തം പഠിക്കുന്നത്. മുൻ സ്‌കൂൾ കലോത്സവ താരം പാർവതി കൃഷ്‌ണ നൃത്തരംഗത്തെ പ്രചോദനം ആണെന്നും ഋതു ഗോപിനാഥ് പറഞ്ഞു.
Report: Peethambaran Kuttikol
