
തന്നെക്കുറിച്ച് വന്ന തെറ്റായ വാർത്തകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രശസ്ത നടി സുരഭി ലക്ഷ്മി . ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത തൻ്റെ പേരിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് സുരഭി പറയുന്നു. അമൃത ടിവിയിലെ റെഡ് കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരഭി.
‘ഞാനും എൻ്റെ സഹോദരനും കൂടി മൂകാംബികയിൽ പോയിരുന്നു. അവിടെ അധികം ആൾ അന്നില്ലായിരുന്നു. ഒരു ഫോട്ടോ എടുത്ത് ജഗദംബികേ മൂകാംബികേ എന്നിട്ടു. താഴെ എത്തിയ സമയത്ത് വന്ന ന്യൂസ് ജഗത് ബി.കെ സുരഭി ലക്ഷ്മിയുടെ പുതിയ വരൻ എന്നാണ്. ജഗതംബികേ എന്നുള്ളത് അവർ പിരിച്ചെഴുതിയിരിക്കുന്നു,’ സുരഭി ലക്ഷ്മി പറഞ്ഞു. ‘

നമ്മളാണെങ്കിലും ക്യാപ്ഷൻ കണ്ടാണ് ക്ലിക്ക് ചെയ്ത് നോക്കുക. അതിന് ഉള്ളടക്കം ഒരിക്കലും ഉണ്ടാവില്ല. ക്യാപ്ഷൻ പലരെയും വേദനിപ്പിക്കുന്നതായിരിക്കും. റിമ കല്ലിങ്കൽ എൻ്റെ വേഷങ്ങൾ നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് ഓൺലൈൻ ന്യൂസ് ഉണ്ടായിരുന്നു. ദേശീയ അവാർഡ് കിട്ടിയ സമയത്ത് എൻ്റെ നാട്ടിൽ ഒരു സ്വീകരണം ഉണ്ടായിരുന്നു. ആ സമയത്ത് ഇവരെല്ലാം വന്നിരുന്നു’ ‘നല്ല ഉദ്ദേശ്യത്തിലാണ് അവർ പറഞ്ഞത്. സുരഭിയെ ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിക്കരുത് വലിയ വേഷങ്ങളിലേക്ക് വിളിക്കണം എന്ന്. ഏത് വേഷത്തിലേക്ക് വിളിക്കണം എന്ന് ആളുകൾക്ക് ഒരു കൺഫ്യൂഷൻ വരുമല്ലോ.
അങ്ങനെ വന്നപ്പോൾ ഏത് വേഷവും ചെയ്യുമെന്ന് ഞാൻ പറഞ്ഞു. ഏതോ ഒരു അഭിമുഖത്തിൽ ഇത് പറഞ്ഞപ്പോൾ വന്ന ന്യൂസ് ആണ് സുരഭി ലക്ഷ്മിയുടെ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം റിമ കല്ലിങ്കൽ എന്ന്.
