
ഭക്ഷണ രീതികളില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് അവല്‍. ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായാണ് അവലിനെ കരുതുന്നത്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ്. ഇന്ത്യയിലെല്ലായിടത്തും അവലിൻ്റെ വ്യത്യസ്ത വിഭവങ്ങള്‍ ലഭിക്കും. എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതും വളരെ രുചികരമാണെന്നതും എല്ലാം അവലിനെ എല്ലാവര്‍ക്കും പ്രിയങ്കരമാക്കുന്നു. അവലിൻ്റെ ചില ഗുണങ്ങളെ കുറിച്ച് അറിയാം
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹം ഉള്ളവര്‍ക്ക് ചേര്‍ന്ന ഏറ്റവും നല്ല ഭക്ഷണമായാണ് അവല്‍ കണക്കാക്കുന്നത്.നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവലില്‍ നിന്നും വളരെ സാവാധനത്തിലും കുറഞ്ഞ അളവിലും മാത്രമെ പഞ്ചസാര രക്തത്തിലേക്ക് ചേരു. മാത്രമല്ല രക്തസമ്മര്‍ദ്ദം പെട്ടന്ന് കൂടുന്നതും കുറയുന്നതും തടയുന്നു.
- ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും അവലില്‍ ഉണ്ട്.

പാടത്തു നിന്നും നേരിട്ട് എടുത്ത് സൂര്യപ്രകാശത്തില്‍ ഉണക്കിയ അരി പരത്തിയാണ് അവലാക്കുന്നത്.
- കാര്‍ബോ ഹൈഡ്രേറ്റ്സിൻ്റെ ഒരു കലവറ തന്നെയാണ് അവല്‍. 76.9 ശതമാനം കാര്‍ബോ ഹൈഡ്രേറ്റ്സും 23ശതമാനം കൊഴുപ്പുമാണ് അവലിലുള്ളത്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണമാക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒന്നാണിത്.
- ദഹിക്കാന്‍ വളരെ എളുപ്പം. വളരെ ലളിതമായ ഭക്ഷണമാണ്. രാവിലത്തെയോ വൈകുന്നേരത്തെയോ ഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. ദീര്‍ഘനേരത്തേക്കുള്ള ഊര്‍ജ്ജം
ശരീരത്തിന് നല്‍കുന്നു. - ഇരുമ്പിൻ്റെ അംശം ധാരാളമായി അവലിലുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭിണികളോട് അവല്‍ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
- അവലിൽ അടങ്ങിയിരിക്കുന്ന കലോറി തീരെ കുറവാണ്. വേവിച്ച പച്ചക്കറികളോട് ഒപ്പമുള്ള ഒരു ബൗള്‍ അവലില്‍ 250 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഒലിവ് എണ്ണയിലോ, വെളിച്ചെണ്ണയിലോ അവല്‍ പാകം ചെയ്താല്‍ അതു കൂടുതല്‍ ആരോഗ്യകരമാകും.
