വിപ്ലവത്തിന് നിര്‍ബന്ധമായും രക്ത ചൊരിച്ചിൽ ഉണ്ടാകേണ്ടതില്ല; ധീര വിപ്ലവകാരി ഭഗത് സിംഗിൻ്റെ ജന്മദിനം, രാജ്യത്ത് വിവിധ പരിപാടികൾ

You are currently viewing വിപ്ലവത്തിന് നിര്‍ബന്ധമായും രക്ത ചൊരിച്ചിൽ ഉണ്ടാകേണ്ടതില്ല; ധീര വിപ്ലവകാരി ഭഗത് സിംഗിൻ്റെ ജന്മദിനം, രാജ്യത്ത് വിവിധ പരിപാടികൾ

ധീരവിപ്ലവകാരി ഭഗത് സിംഗിൻ്റെ 115ാം ജന്മദിനമാണ് ബുധനാഴ്‌ച. രാജ്യത്തിന് വേണ്ടി ബ്രിട്ടീഷ്‌കാരോട് സന്ധിയില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച ധീരനായ പോരാളിയാണ് ഭഗത് സിംഗ്.

ചരിത്ര പ്രസിദ്ധമായ ലാഹോര്‍ ഗൂഢാലോചന കേസില്‍ ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്ക്ക് വിധേയനാക്കുമ്പോഴും ഒട്ടും പതറാതെ വീരമൃത്യു വരിച്ച ദേശസ്നേഹി. ചെറുപ്പകാലത്ത് വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെ കുറിച്ചുള്ള പുസ്തകങ്ങളാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്തെ പഞ്ചാബില്‍ ഉള്‍പ്പെട്ട ലാഹോറിലെ കര്‍ഷക കുടുംബത്തിലാണ് ഭഗത് സിംഗ് ജനിച്ചത്. സര്‍ദാര്‍ കിഷന്‍ സിംഗും വിദ്യാവതിയുമാണ് മാതാപിതാക്കള്‍. തൻ്റെ 12-മത്തെ വയസ്സില്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നിരപരാധികളുടെ കൂട്ടമരണങ്ങളും ഭഗത് സിംഗ് എന്ന ചെറുപ്പക്കാരനില്‍ ദേശഭക്തി ആളിക്കത്തിച്ചു.

നവജവാന്‍ ഭാരത് സഭ, കീര്‍ത്തി കിസാന്‍ പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. തൻ്റെ ജീവന്‍ തന്നെ രാജ്യത്തിന് സമര്‍പ്പിച്ച ഭഗത് സിംഗ് 1931 മാര്‍ച്ച്‌ 23 നാണ് രക്തസാക്ഷിയായത്.

0Shares