പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു; ജില്ലാ പഞ്ചായത്ത് മെമ്പർ പി.ബി ഷഫീഖ് പതാക ഉയർത്തി

  • Post category:local news
  • Reading time:1 min read
You are currently viewing പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു; ജില്ലാ പഞ്ചായത്ത് മെമ്പർ പി.ബി ഷഫീഖ് പതാക ഉയർത്തി

ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ രാജ്യത്തിൻ്റെ 77 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. പി.ബി.എം ചെയർമാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.ബി ഷഫീഖ് പതാക ഉയർത്തി. കുട്ടികൾക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. നമ്മുടെ ഭാവി തലമുറ രാജ്യ സ്നേഹികളായിരിക്കണമെന്നും ഒരു ‘അമ്മ പെറ്റ മക്കളെപ്പോലെ പൂർവ്വികർ പറഞ്ഞുതന്ന പാത പിൻപറ്റണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയുടെ ഭരണകടനയാണ് ലോകത്തിന് മാതൃക. എന്നാൽ ചില ദുഷ്ട ശക്തികൾ നമ്മുടെ ഭരണഘടനയെ മാറ്റാൻ ശ്രമിക്കുന്നു. അതിന് സാധ്യമല്ല എന്നത് കാലം തെളിയിക്കും. രാജ്യത്തിന്റെ ഭരണഘടന നാം ഓരോരുത്തരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം സ്വാഗതം ചെയ്തു. രാജ്യം വളർന്നു കൊണ്ടിരിക്കുന്നെങ്കിലും ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിൽ ഉണ്ടാകുന്ന ആശങ്ക ഭയപെടുത്തുന്നതാണ്. അതിനാൽ വിദ്യാഭ്യാസം മാത്രം പോര. നല്ല വിനയവും പരസ്പര ബഹുമാനവും അനുസരണയും മാതൃകാ പരമായ പെരുമാറ്റവും അത്യാവശ്യമാണ്. രാജ്യത്ത് ശാന്തിയും സമാധാനവും നില നിൽക്കാൻ പരസ്പര ബഹുമാനം അനിവാര്യമാണ്. പബിഎം വിദ്യാർഥികൾ മറ്റു കുട്ടികൾക്ക് നല്ല മാതൃകയാകണമെന്നും പ്രിൻസിപ്പൽ ഓർമ്മിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡന്റ് സലാം ചെർക്കള, അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, പി.ടി.എ പ്രവർത്തക സമിതി അംഗങ്ങളായ, ഹുസൈൻ ബേർക്ക, എം പുരുഷോത്തമൻ നായർ, എന്നിവർ ആശംസകളറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് സർ നന്ദി പറഞ്ഞു.

0Shares