
ബേക്കല്‍ / കാസർകോട്: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് കൊടിയുയരാൻ പത്തുനാള്‍ ബാക്കിയിരിക്കെ സന്ദര്‍ശകരെ വരവേല്‍ക്കാൻ രണ്ടാം സ്റ്റേജ് സജ്ജമാക്കുന്ന റെഡ് മൂണ്‍ ബീച്ച് പാര്‍ക്ക് ഒരുങ്ങി. ഇത്തവണ ബീച്ച് ഫെസ്റ്റിവലിലേക്ക് വരാൻ ബേക്കല്‍ ബീച്ച് പാര്‍ക്കിലും റെഡ് മൂണ്‍ ബീച്ച് പാര്‍ക്കിലുമായി അഞ്ച് പ്രവേശന മാര്‍ഗങ്ങളാണ് ഒരുക്കുന്നത്.
എല്ലാ പ്രവേശന കവാടത്തിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവും ഉണ്ടാവും. ഫെസ്റ്റിവലില്‍ വൻ ജനത്തെ പ്രതീക്ഷിക്കുന്നതിനാല്‍ റെഡ് മൂണ്‍ ബീച്ചിലും സന്ദര്‍ശകര്‍ക്കായി പുതുമയുള്ള അമ്യൂസ്മെണ്ട് റൈഡുകളും വിവിധ ഭക്ഷണ സ്റ്റാളുകളും അധികമായി ഒരുക്കുന്നു.

നിലവില്‍ ചില്‍ഡ്രൻസ് പാര്‍ക്ക്, അമ്യൂസ് മെണ്ട് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പത്ത് ദിവസത്തെ ബീച്ച് ഫെസ്റ്റിൻ്റെ ഭാഗമായി ഭക്ഷണ സ്റ്റാളുകളും മറ്റ് ഉല്‍പന്നങ്ങള്‍ക്കായുള്ള സ്റ്റാളുകളും ഉണ്ടാവും. സ്റ്റാള്‍ ആവശ്യമുള്ളവര്‍ റെഡ് മൂണ്‍ ബീച്ച് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ് അധികൃതര്‍ അറിയിച്ചു.
