ഫുട്ബോൾ ജേതാക്കൾക്ക്‌ സ്വീകരണം നൽകി; സ്പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡി.വൈ.എസ്.പി മുഖ്യതിഥിയായി

You are currently viewing ഫുട്ബോൾ  ജേതാക്കൾക്ക്‌ സ്വീകരണം നൽകി; സ്പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡി.വൈ.എസ്.പി മുഖ്യതിഥിയായി

കാസർകോട്: ഡൽഹി ജവഹർലാൽ നെഹ്‌റു ഇൻ്റെർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ആഗസ്റ്റ് 22 മുതൽ 25വരെ നടന്ന സെറിബ്രൽ പാഴ്‌സി നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച കേരള ടീം അംഗങ്ങളായ ഹമീദ് ചെർക്കളയ്ക്കും ശ്യം മോഹൻ ചായോത്തിനും സ്വീകരണം നൽകി. ഫൈനലിൽ തമിഴ് നാടിനെ പിന്നിലാക്കി കേരളം വിജയകിരീടം നേടിയിരുന്നു.

അക്കര ഫൗണ്ടേഷൻ്റെയും ബെറ്റർലൈഫ് ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വീകരണം നൽകി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡി.വൈ.എസ്.പി ഡോ. വി.ബാലകൃഷ്ണൻ മുഖ്യതിഥിയായി.

അക്കര ഫൗണ്ടേഷൻ ഭാരവാഹികളായ മുഹമ്മദ്‌ യാസിർ, സാജൻ ആൻ്റെണി, ജിനിൽ രാജ്, നിഖിൽ, ഇർഷാദ്, മൊയ്‌തീൻ പൂവടുക്ക, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഫൗണ്ടർ മോഹൻദാസ് വയലാംകുഴി എന്നിവരും പങ്കെടുത്തു. അക്കര ഫൗണ്ടേഷൻ്റെ സഹായത്തോടെയാണ് പരിശീലന ക്യാമ്പിലും മത്സരങ്ങളിലും ഇരുവരും പങ്കെടുത്തിരുന്നത്.

കേരള സ്റ്റേറ്റ് ഭിന്നശേഷി കമ്മീഷണറേറ്റും കേരള സെറിബ്രൽ പാൾസി സ്പോർട്‌സ് അസോസിയേഷനുമാണ് കേരള ടീമിനാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തത്. അക്കര ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്‌പാസ്റ്റിക് അസോസിയേഷൻ ഓഫ് കാസർകോട് യൂത്ത്‌വിങ്ങ് പ്രവർത്തകരാണ് ഇരുവരും. ഈ വിജയം ജീവിതത്തിലെ വലിയ നേട്ടമാണ്.

0Shares