രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചിട്ടും വയനാട്ടിൽ ആരോഗ്യപ്രവർത്തക‍ കോവിഡ് ബാധിച്ച് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചിട്ടും വയനാട്ടിൽ ആരോഗ്യപ്രവർത്തക‍ കോവിഡ് ബാധിച്ച് മരിച്ചു

വയനാട്ടിൽ ആരോഗ്യപ്രവർത്തക‍ കോവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന മേപ്പാടി സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അശ്വതി. അശ്വതി ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചിരുന്നു.

കോവിഡ് ബാധ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു ആരോഗ്യപ്രവർത്തകയുടെ മരണം. താൽക്കാലികാടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.

0Shares