നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി; മഹാലക്ഷ്മിയെ തന്നെയാണ് ലഭിച്ചതെന്ന് രവീന്ദര്‍

You are currently viewing നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി; മഹാലക്ഷ്മിയെ തന്നെയാണ് ലഭിച്ചതെന്ന് രവീന്ദര്‍

തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും സീരിയല്‍ നടിയും അവതാരികയുമായ വിജെ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച്‌ നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരാവുന്നത്. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. “മഹാലക്ഷ്മിയെ പോലൊരു പെണ്‍കുട്ടി നമ്മുടെ ജീവിതത്തിലേക്ക് വന്നാല്‍ ജീവിതം നല്ലതാവും എന്നാണ് ആളുകള്‍ പറയാറുള്ളത്.

പക്ഷേ, എനിക്ക് മഹാലക്ഷ്മിയെ തന്നെയാണ് ലഭിച്ചത്”.- വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച്‌ രവീന്ദര്‍ കുറിച്ചു. യൂട്യൂബ് ചാനലിലൂടെ വിവാഹ വിശേഷം പങ്കുവയ്ക്കാന്‍ ഭാര്യയ്ക്കൊപ്പം എത്തുമെന്നും അദ്ദേഹം ആരാധകരെ അറിയിച്ചു. “നിന്നെ എൻ്റെ ജീവിതത്തിലേക്ക് കിട്ടിയത് ഭാ​ഗ്യമായി കാണുന്നു. നിൻ്റെ സ്നേഹം കൊണ്ട് എൻ്റെ ഹൃദയം നിറച്ചു. ലവ് യു”.- എന്നാണ് മഹാലക്ഷ്മി കുറിച്ചത്.

31കാരിയായ മഹാലക്ഷ്മി സണ്‍ ചാനലില്‍ അവതാരകയായി എത്തിയാണ് പ്രശസ്തി നേടുന്നത്. തുടര്‍ന്ന് സീരിയലിലേക്ക് ചുവടു വയ്ക്കുകയായിരുന്നു. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷൻ്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച ചിത്രങ്ങള്‍. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.

0Shares