സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരില്‍ അമ്മയും അമ്മയുടെ അമ്മാവനും പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരില്‍ അമ്മയും അമ്മയുടെ അമ്മാവനും പിടിയിൽ

സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ അമ്മാവൻ അറസ്റ്റിൽ. സംഭവത്തിന് ഒത്താശ ചെയ്തതിന് പെൺകുട്ടികളുടെ അമ്മയേയും പോക്സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. 13ഉം16 ഉം വയസുള്ള സഹോദരിമാരുടെ പരാതിയിലാണ് കേസ്. 2016 മുതൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

ഇക്കഴിഞ്ഞ ജൂലായ് 28-നും പീഡനത്തിന് ഇരയായി. കുട്ടികളുടെ അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കുകയാണ്. പെൺകുട്ടികൾ അമ്മയോടൊപ്പം ആണ് താമസിക്കുന്നത് . ഈ സാഹചര്യം മുതലാക്കിയാണ് അമ്മയുടെ അമ്മാവനായ പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്. 2016 ഡിസംബറിൽ ചെങ്ങളായിയിൽ വാടക വീട്ടിൽ താമസിക്കവെ അവിടെ ചെന്നും ഇയാൾ 13-കാരിയെ പീഡിപ്പിച്ചിരുന്നതായി മൊഴിയിൽ പറയുന്നു.

ഇതു സംബന്ധിച്ച പരാതി ശ്രീകണ്ഠാപുരം പോലീസിന് കൈമാറിയിട്ടുണ്ട്. കൗൺസിലിങ്ങിലാണ് പീഡനത്തെക്കുറിച്ച് പെൺകുട്ടികൾ തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

0Shares