ഗെയിം കളിക്കാൻ ചോദിച്ചപ്പോള്‍ മൊബൈൽ ഫോൺ നൽകിയില്ല;കണ്ണൂരില്‍ പതിനാലുകാരൻ തൂങ്ങിമരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഗെയിം കളിക്കാൻ ചോദിച്ചപ്പോള്‍ മൊബൈൽ ഫോൺ നൽകിയില്ല;കണ്ണൂരില്‍ പതിനാലുകാരൻ തൂങ്ങിമരിച്ചു

ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ വിഷമിച്ച് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശി രതീശിന്‍റെ മകന്‍ ദേവനന്ദുവിനെയാണ് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവനന്ദു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിച്ചതിന് രതീഷ് മകനെ വഴക്ക് പറഞ്ഞിരുന്നു. ഉടന്‍ തന്നെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു. ഉറങ്ങാനെന്ന് കരുതി മാതാപിതാക്കള്‍ കുട്ടിയെ വിളിച്ചില്ല. എന്നാല്‍ ശനിയാഴ്ച രാവിലെ വാതില്‍ നോക്കിയപ്പോഴാണ് കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

0Shares