രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് ഡീലര്‍മാരിലൊരാളായ രഞ്ജീത് സിംഗ് റാണ പോലീസ് പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് ഡീലര്‍മാരിലൊരാളായ രഞ്ജീത് സിംഗ് റാണ പോലീസ് പിടിയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഡീലര്‍മാരിലൊരാളായ രഞ്ജീത് സിംഗ് റാണ പഞ്ചാബ് പോലീസിന്‍റെ പിടിയില്‍. 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.ഹരിയാനയിലെ സിര്‍സയിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

അമൃത്സറിലെ അട്ടാരി ചെക്ക്‌പോസ്റ്റില്‍ നിന്ന് 2700 കോടി രൂപ വിലവരുന്ന 532 കിലോഗ്രാം ഹെറോയിന്‍ ആണ് കസ്റ്റംസ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തത്. ഈ ഡീലിന്‍റെ മുഖ്യസൂത്രധാരന്‍ റാണയായിരുന്നു. റാണയ്‌ക്കൊപ്പം ഇയാളുടെ സഹോദരന്‍ ഗഗന്‍ദീപിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

0Shares