സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരങ്ങള്‍ പുറത്തുവിട്ട് രമേശ്‌ ചെന്നിത്തല; വിവരങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് പ്രവർത്തനസജ്ജം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരങ്ങള്‍ പുറത്തുവിട്ട് രമേശ്‌ ചെന്നിത്തല; വിവരങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് പ്രവർത്തനസജ്ജം

ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരവുമായി യു.ഡി.എഫിന്‍റെ വെബ്സൈറ്റ്. www.operationtwins.com എന്ന വെബ്സൈറ്റിലാണ് ഈ വിവരമുള്ളത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് വെബ്‌സൈറ്റ് പ്രവർത്തനസജ്ജമായത്. ഇരട്ടവോട്ടുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.വെബ്‌സൈറ്റ് ആദ്യ ഘട്ടത്തിൽ 15 മിനിറ്റ് നേരം പ്രവർത്തിപ്പിച്ച്‌ നോക്കിയിരുന്നു.

കള്ളവോട്ടുകൾക്കെതിരെ യു.ഡി.എഫ് ബൂത്ത്തല പ്രവർത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് വെബ്‌സൈറ്റിൽ കയറി തങ്ങളുടെ പേരിൽ ഇരട്ട വോട്ട് ഉണ്ടോയെന്ന് പരിശോധിക്കാനാകും.ഇരട്ട വോട്ടുകളുടെ മുഴുവൻ വിവരവും പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

38,586 ഇരട്ടവോട്ടുകൾ മാത്രമേ കണെണ്ടത്താനായുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. 4.34 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്നാണ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.

0Shares