
തിരുവനന്തപുരം: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ സഹോദരൻ ചന്ദ്രമോഹൻ ഉണ്ണിത്താൻ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച രാവിലെ 8.45ന് ആശുപത്രിയിൽ വെച്ചാണ് ആണ് അന്ത്യം.
കൊല്ലം കാമ്പിയിൽ വീട്ടിൽ കുട്ടൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്.

ശ്രീദേവി അമ്മയാണ് ചന്ദ്രമോഹൻ ഉണ്ണിത്താൻ്റെ ഭാര്യ. ദീപു, ദിനൂപ് മക്കളാണ്. ലക്ഷ്‌മി, അനഘ മരുമക്കളാണ്.
രുഗ്മിണിയമ്മ, രാജ് മോഹൻ ഉണ്ണിത്താൻ, വിജയ മോഹന്‍ ഉണ്ണിത്താൻ, ഷീല ദേവി, വിപിൻ മോഹൻ ഉണ്ണിത്താൻ എന്നിവർ സഹോദരങ്ങളാണ്. കൊല്ലം പറവൂരിലെ കുറുമണ്ഡലത്തുള്ള അദ്ദേഹത്തിൻ്റെ വസതിയായ ചന്ദ്രവിലാസത്തിൽ ശനിയാഴ്‌ച വൈകുന്നേരം സംസ്ക്കാരം നടക്കും. ചന്ദ്രമോഹൻ ഉണ്ണിത്താൻ്റെ അകാല വിയോഗത്തിൽ നിരവധിപേർ അനുശോചിച്ചു.
